KUDUMBASANGAMAM – A Meaningful Family Gathering to Discuss & Solve Community Issues

KUDUMBASANGAMAM – A Meaningful Family Gathering to Discuss & Solve Community Issues

7 March, 2019
|
admin

ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ പാടത്ത് കുടുംബയോഗം സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത ഈ സ്നേഹസംഗമം വൻപിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിശ്ചിതമായ ഇടവേളകളിൽ നടത്തപെടുന്ന ഈ ഒത്തുചേരൽ ജനങ്ങൾക്കിടയിൽ പരസ്പര സ്നേഹം വളർത്തുന്നതിലും, അവരുടെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നതിനും വേദിയായി മാറുന്നു. ഓരോ കുടുംബങ്ങൾക്കും ആവശ്യമായ സഹായ സേവനങ്ങൾ നേരിട്ടു ചോദിച്ചു മനസ്സിലാക്കി ലിസ്റ്റ് തയ്യാറാക്കി. അടിസ്ഥാന സൗകര്യങ്ങളായ കിണറുകളുടെ അറ്റകുറ്റ പണികൾ, വീടുകളുടെ കതക്, ജനൽ, കട്ടിള, മേൽക്കൂര തുടങ്ങിയവയുടെ ആവശ്യങ്ങൾ അടിയന്തിരമായി ചെയ്തു നൽകാനുള്ള ക്രമീകരണങ്ങൾ തുടങ്ങി. ഒന്നാം ഘട്ടമായി പതിനൊന്നു കുടുംബങ്ങൾക്ക് കിണറുകളുടെ മെയിന്റനൻസ് ഈ മാസം തന്നെ ചെയ്തു നൽകും. പട്ടയം, വീട്ടുനമ്പർ, കുടിവെള്ള പൈപ്പ്‌ലൈൻ തുടങ്ങിയ സർക്കാർ സംബന്ധമായ സാങ്കേതിക സഹായങ്ങൾ ബന്ധപ്പെട്ട ഓഫീസുമായി ഇടപെട്ടു പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരും. ഇരുനൂറ്റമ്പത് കുടുംബങ്ങൾക്ക് സഹായമാവുന്ന ട്രസ്റ്റിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഒരു നാടു മുഴുവൻ അതീവ സന്തുഷ്ടരാണ്. തൊഴിലുറപ്പും, കൂലിവേലയും, സർക്കാർ പെൻഷനും കൊണ്ടു മാത്രം ഉപജീവനം നയിക്കുന്ന ഒരുപാട് കുടുംബങ്ങൾക്ക് ട്രസ്റ്റിന്റെ സേവനങ്ങൾ കൈത്താങ്ങാവുന്നു. കമ്പ്യൂട്ടർ പഠന ക്ളാസുകളിലൂടെ വരുംതലമുറകളുടെ വിദ്യാഭ്യാസ – തൊഴിൽ ഉന്നമനത്തിലൂടെ അവർക്ക് ഉയർന്ന വരുമാനം ലഭ്യമാകുമ്പോൾ കുടുംബങ്ങൾക്ക് ഉയർച്ച സാധ്യമാകും. ജാതി മത രാഷ്ട്രീയ ഭേദമെന്യേ ഒരു ഗ്രാമീണ ജനത മുഴുവൻ നെഞ്ചിലേറ്റുന്ന നവസാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഞങ്ങൾ പതിന്മടങ്ങു ശക്തിയോടെ മുന്നോട്ട്.

Contact us: impact@corporate360.us, 0475.235.0360