ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാർ

ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാർ

2 October, 2019
|
admin

ഇപ്രാവശ്യത്തെ ഓണത്തിന് വസ്ത്രങ്ങളുമായി ശബരിമല കാടുകളിൽ വസിക്കുന്ന ആദിവാസി കുടുംബങ്ങളെ സന്ദർശിച്ചു. ശബരിമലയിലേക്ക് പോകുന്ന വഴി ളാഹ കയറ്റം കഴിഞ്ഞ് BSNL ടവറിന്റെ അടുത്തു നിന്നാണ് ആ കാഴ്ച്ച ആരംഭിക്കുന്നത്. അവിടവിടങ്ങളിലായി റോഡരുകിൽ ഒരു കമ്പിൽ വെള്ള തുണിയോ, പ്ലാസ്റ്റിക് കൂടോ ചുറ്റി ചെറിയ കൊടി സ്ഥാപിച്ചിരിക്കുന്നത് കാണാം. വനങ്ങളിൽ താമസിക്കുന്ന ഒരു പറ്റം മനുഷ്യ ജന്മങ്ങളുടെ വാസസ്ഥലത്തിന്റെ അടയാളമാണ് അത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ജീവിത സാഹചര്യമാണ് ‘മലമ്പണ്ടാരങ്ങൾ’ എന്നറിയപ്പെടുന്ന ഈ ആദിവാസി സമൂഹത്തിന്റേത്. ചെറിയ കുഞ്ഞുങ്ങളും, സ്ത്രീകളും അടങ്ങിയ കുടുംബങ്ങൾ കൂട്ടമായോ ഒറ്റയ്ക്കോ പലയിടങ്ങളിലായി താമസിക്കുന്നു. വൈദ്യുതിയോ, അടച്ചുറപ്പോ ഇല്ലാത്ത ഷെഡുകളിൽ രാത്രിയിലും മഴക്കാലത്തും വനത്തിനുള്ളിലെ ജീവിതം ഭീതിജനകമാണ്.

പുറം നാട്ടിലേക്ക് മാറി താമസിക്കാൻ ഇവർക്ക് താത്പര്യമില്ലത്രേ. ശബരിമല ഹർത്താലിൽ അടിയന്തര ചികിത്സ കിട്ടാതെ മരിച്ച രാഘവൻറെ ഭാര്യയും 5 മക്കളും അടങ്ങുന്ന കുടുംബവും ഇവിടെ ഒരു ഷെഡിൽ താമസിക്കുന്നു. ശബരിമല സന്നിധാനത്തേക്ക് പോകുന്നവർ റോഡരികിലുള്ള അടയാളക്കൊടി ശ്രദ്ധിക്കുക. വസ്ത്രങ്ങളോ, ഭക്ഷണ സാധനങ്ങളോ, മരുന്നോ, പുതപ്പോ, പായോ ഒക്കെയായി ചെറിയ സഹായങ്ങൾ അവർക്കു നൽകുന്നത് സ്വാമി അയ്യപ്പന് സന്തോഷമാകും.