Handing Over Vision Konni Development Ideas To The Election Candidates

Handing Over Vision Konni Development Ideas To The Election Candidates

15 October, 2019
|
admin

കോന്നി നിയോജകമണ്ഡലത്തിലെ സമഗ്ര വികസനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ, IT പ്രൊഫഷണൽസും കോന്നി നിവാസികളുമായ ഒരു കൂട്ടം ചെറുപ്പക്കാരും അവരുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി രൂപവത്കരിച്ച കൂട്ടായ്‌മയാണ്‌ വിഷൻ കോന്നി. കോന്നിയുടെ സമഗ്ര വികസനത്തിനായി വളരെ അധികം പദ്ധതികള്‍ വിവിധ ഭരണ കാലഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ ഇവയില്‍ പലതും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇതിനു പ്രധാന കാരണം ശരിയായ വിലയിരുത്തലോ പഠനങ്ങളോ ഇല്ലാതെയാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തത്‌ എന്നതാണ്. ഇത്തരത്തിൽ മുടങ്ങികിടക്കുന്നതും ഇനി നടപ്പിലാക്കേണ്ടതുമായ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു വിഷൻ കോന്നി ടീമിൻ്റെ പ്രഥമദൗത്യം. കോന്നി നിയോജകമണ്ഡലത്തിലെ 168 വാർഡുകളിലെയും ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് സമ്പർക്കം പുലർത്തി അവരുടെ അഭിപ്രായങ്ങളും 80 വികസന ആശയങ്ങളും ഞങ്ങളുടെ പ്രതിനിധികൾ ശേഖരിക്കുകയുണ്ടായി. കൂടാതെ വിഷൻ കോന്നി ടീം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംയോജിപ്പിച്ച് തയ്യാറാക്കിയ ഈ ഡോക്യുമെന്റ് കോന്നി നിയോജകമണ്ഡലത്തിലെ 3 മുന്നണികളിലെയും സ്ഥാനാർത്ഥികൾക്ക് ടീം പ്രതിനിധികൾ നേരിട്ട് കൈമാറി.